മുഹമ്മ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ക്രമസമാധാനപാലനത്തിനായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ പിടിച്ചെടുത്ത സ്വകാര്യ ബസ് ഉടമകള്‍ക്ക് വാടക പൂര്‍ണമായും നല്‍കിയില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഏപ്രിലിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന പോലീസുകാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള വാഹനം ആര്‍ടിഒ പിടിച്ചെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.
എല്ലാ ജില്ലകളിലും വാഹനം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കുക പതിവാണ്. ഇതില്‍ അമ്പലപ്പുഴ താലൂക്കിലെ പത്തോളം ബസുകളുടെ ഉടമകള്‍ക്കാണ് 40,000 മുതല്‍ 60,000 രൂപ വരെ കിട്ടാനുള്ളത്. തുകയ്ക്ക് വേണ്ടി പലതവണ വകുപ്പ് മേധാവികളെ സമീപിച്ചെങ്കിലും നടപടിയായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. അതേസമയം ജില്ലാ ഭരണകൂടത്തിന് ഇതേപോലെ കൈമാറിയ ബസുകളുടെ വാടക പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടും തങ്ങള്‍ക്ക് മാത്രം ലഭിക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: