നെടുമ്പാശേരി: മലേഷ്യയില്‍ നിന്നും ശബരിമലയിലേക്ക് ഇക്കുറി തീര്‍ഥാടകരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങിയ മലിന്‍ഡോ എയര്‍ ശബരിമല തീര്‍ഥാടകര്‍ക്കു വേണ്ടി തീര്‍ഥാടന കാലം കഴിയുന്നതുവരെ ഒരു സര്‍വീസ് എല്ലാ ദിവസവും അധികമായി ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.
മലേഷ്യയില്‍ തങ്ങുന്ന മലയാളികള്‍ക്കു പുറമേ മലേഷ്യക്കാരും ശബരിമല ദര്‍ശനത്തിന് കൂടുതലായി താല്പര്യം കാണിക്കുന്നുണ്ട്. അവിടത്തെ സര്‍ക്കാരില്‍ അയ്യപ്പഭക്തന്മാര് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീര്‍ഥാടന കാലത്തേക്കു മാത്രമായി ഒരു സര്‍വീസ് കൂട്ടാന്‍ തീരുമാനമെടുത്തത്. നിലവില്‍ എല്ലാ ദിവസവും രാത്രി 10.30നാണ് മലിന്‍ഡോ എയര്‍ കൊച്ചിയിലെത്തുന്നത്. 11.30ന് കൊച്ചിയില്‍ നിന്നും മടങ്ങുകയും ചെയ്യും. പ്രത്യേക വിമാനം നവംബര്‍ മുതല്‍ ജനുവരി വരെ രാത്രി 12 ന് കൊച്ചിയിലെത്തി 1 മണിക്കായിരിക്കും ക്വാലാലംപൂരിലേക്ക് മടങ്ങുക. 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗപ്പെടുത്തുക.
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി ശബരിമല തീര്‍ഥാടനം പ്രമാണിച്ച് മണ്ഡല-മകരവിളക്ക് കാലത്ത് വിമാനത്താവളത്തില്‍ നിന്നും ശബരിമലയിലേക്ക് പ്രത്യോ പാക്കേജില്‍ വാഹന സര്‍വീസുകള്‍ ഏര്‍പ്പെടുത്താറുണ്ട്. തീര്‍ഥാടകരെ ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ തിരിച്ചെത്തിക്കുന്നതുള്പ്പെടെയുളള പാക്കേജുകളാണ് തയ്യാറാക്കുന്നത്.
കഴിഞ്ഞ വര്‍ഷവും മറ്റും പതിനായിരക്കണക്കിന് പേരാണ് ഈ പാക്കേജ് ഉപയോഗപ്പെടുത്തിയത്.അതുപോലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്ന് അയ്യപ്പഭക്തന്മാരെ സഹായിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ്ഡെസ്ക്കും തുറക്കുന്നുണ്ട്. തും വിമാനമാര്‍ഗം മറ്റ് രാജ്യങ്ങളില്‍ നിന്നും അയ്യപ്പഭക്തന്മാരുടെ വരവ് കൂടുവാന്‍ കാരണമാക്കി. റഷ്യയില്‍ നിന്നും നിരവധി പേര് എല്ലാ വര്‍ഷവും ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്നുണ്ട്. പലരും കേരളത്തിലെത്തിയ ശേഷം ഏതെങ്കിലും ക്ഷേത്ര പരിസരങ്ങളില്‍ വച്ചാണ് കെട്ട് നിറയ്ക്കുന്നത്. മറ്റ് ചിലരാകട്ടെ നാട്ടില്‍ നിന്നു തന്നെ കെട്ടുനിറച്ച് എത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: