വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ലോകത്തെ ഏറ്റവും ധനശേഷിയുള്ള ഭീകരസംഘം. എണ്ണക്കള്ളക്കടത്തിലൂടെയും മോചനദ്രവ്യത്തിലൂടെയും കവര്‍ച്ചയിലൂടെയും ദശലക്ഷം കോടി ഡോളറാണ് ഇവര്‍ ഉണ്ടാക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇറാഖിലെയും സിറിയയിലെയും എണ്ണപ്പാടങ്ങള്‍ തട്ടിയെടുത്ത് പ്രതിദിനം ഒരുദശലക്ഷം ഡോളറാണ് ഇവര്‍ കവര്‍ന്നതെന്ന് അമേരിക്കന്‍ ഭീകരവിരുദ്ധ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹെന് പറയുന്നു. ഐഎസ്ഐഎസ്, ഐഎസ്ഐഎല്‍ എന്നീപേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അഭൂതപൂര്‍വ്വമായ അതിശയകരമായ ധനം വ്യത്യസ്തമായ വഴികളിലൂടെയാണ് ഭീകരരുടെ കൈകളില്‍ എത്തിച്ചേരുന്നത്.
ഭീകരരുടെ ഈ ധനസ്രോതസ്സ് തടയുകയെന്നത് വലിയ വെല്ലുവിളിയാണ്.ലോകത്തെ ഏറ്റവും ധനശേഷിയുള്ള ഭീകരസംഘമാണ് ഇപ്പോള്‍ ഐഎസ്. ഗള്‍ഫ് രാജ്യങ്ങളാണ് അല്‍ ഖ്വയ്ദയുടെയും ഐഎസ് ഭീകരരുടെയും പ്രധാന ഫണ്ട് ദാതാക്കള്‍.
റിഫൈനറികളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും തട്ടിയെടുത്ത് 50,000 ബാരല്‍ എണ്ണയാണ് പ്രതിദിനം ഇവര്‍ വില്‍ക്കുന്നത്.തുര്‍ക്കി ഉള്‍പ്പടെയുള്ള മദ്ധ്യവര്‍ത്തികള്‍ക്ക് വിലകുറച്ചും എണ്ണ വില്‍ക്കുന്നുണ്ട്. അവര്‍ അത് പിന്നീട് മറിച്ച് വില്‍ക്കുന്നു. എണ്ണ ഇറാഖിലെ കുര്‍ദുകള്‍ക്കും വില്‍ക്കുന്നുണ്ട്.
ഭീകരര്‍ക്ക് പണഇടപാടുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. അവരുടെ ടാങ്കര്‍ ലോറികള്‍ ഇന്‍ഷുറന്‍സ് ചെയ്തവയാണ്. പത്രപ്രവര്‍ത്തകരെയും യൂറോപ്പുകാരെയും തട്ടിക്കൊണ്ട് പോയി മോചനതുകയായി ഈ വര്‍ഷം 20 ദശലക്ഷം ഡോളര്‍ നേടിയിരുന്നു. പ്രദേശിക ടൗണുകളിലെ കച്ചവടക്കാരില്‍ നിന്നും ഇവര്‍ പണം വാങ്ങുകയും തട്ടിക്കൊണ്ട് വന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്‍ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: