കൊച്ചി: വ്യാപാര വ്യവസായ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രം ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിയാല്‍ മതിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നിലപാടുകളും മൂലം വ്യാപാരമേഖല പ്രതിസന്ധിയാണ് നേരിടുന്നത്. അശാസ്ത്രീയമായ നികുതിപരിഷ്കാരങ്ങള്‍ വ്യാപാരമേഖലയെ തളര്‍ത്തിയിരിക്കുന്നു. എല്ലാ മേഖലകളിലും മാന്ദ്യം അനുഭവപ്പെടുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന കടപരിശോധനകള്‍ ഈ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന കണ്‍വീനര്‍ ബിന്നി ഇമ്മട്ടി, കേരള സംസ്ഥാന വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, മാത്യു കുരുവിത്തടം, ഹംസഹാജി, വാഹിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: