പുനെ: അധോലോക നായകന് ഛോട്ട ഷക്കീലിന്റെ സംഘത്തില്‍പ്പെട്ട മൂന്നു പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിജെപി നേതാവിന്റെ ബന്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലാണ് മൂവരും അറസ്റ്റിലായത്.
ഷക്കീലിന്റെ സംഘത്തിലെ ഷൂട്ടര്‍മാരായ ഹുസൈന് ഷെയ്ക്ക്, ഗണേഷ് ബിലാരി, അമീന് ഷെയ്ക്ക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പുനെ ദെഹുവില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: