മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ നിന്നാണ് മൂന്നരക്കിലോ സ്വര്‍ണം പിടികൂടിയത്.
വിമാനത്തിന്റെ ഉള്‍വശം വൃത്തിയാക്കി കൊണ്ടുവന്ന വെയ്സ്റ്റിനിടയില് നിന്ന് രണ്ടു കിലോയുടെ സ്വര്‍ണക്കട്ടികള്‍ കണ്ടെടുക്കുകയായിരുന്നു. ഇതേ വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1.6 കിലോയും കണ്ടെടുത്തു. ഇയാളെ കസ്റ്റംസ് ഇന്റലിജന്‍സ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: