ന്യൂദല്‍ഹി: സാങ്കേതികതയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഭാരതത്തിന്റെ വിപുലമായ ഡിജിറ്റല്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. ഭാരതത്തെ ഡിജിറ്റലാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ക്ക് തുടക്കമായി. രാജ്യത്തെ 100 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന വമ്പന്‍ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. ഇതിന്റെ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.
ആദ്യഘട്ടമായി 2016 ഡിസംബറില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യം. ടെലികോം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ നെടുംതൂണുകളായി ബ്രോഡ് ബാന്റിനെയും മൊബൈല്‍ നെറ്റ്വര്‍ക്കിനെയുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം, ആജീവനാന്ത ഓണ്‍ലൈന്‍ സൗകര്യങ്ങള്‍, ഡേറ്റകള്‍ ശേഖരിച്ച് സ്വകാര്യമായി ഉപയോഗിക്കാവുന്ന ക്ലൗഡ് സേവനം, സര്‍ക്കാര്‍ വകുപ്പുകളെ ഓണ്‍ലൈന്‍ മുഖേന ഏകോപിപ്പിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുക, ഇലക്ടോണിക് സാമ്പത്തിക ഇടപാടുകള്‍, ഡിജിറ്റല്‍ ലൈബ്രറി, സ്കൂളുകളിലും കോളേജുകളിലും സൗജന്യ വൈഫൈ തുടങ്ങി വിവിധ പദ്ധതികളാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭരണഭാരം ലഘൂകരിക്കാനും പൊതുജനങ്ങളുമായി സര്‍ക്കാര്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടേയിരിക്കാനും പദ്ധതി പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ സാധ്യമാകും. ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും ക്രമേണ ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. രാജ്യത്തെ രണ്ടര ലക്ഷത്തോളം ഗ്രാമങ്ങളെ ബ്രോഡ്ബാന്ഡിലൂടെയും മൊബൈലുകളിലൂടെയും ബന്ധിപ്പിക്കുന്നതിലൂടെ ഇറക്കുമതി കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
1.3 ലക്ഷം കോടി രൂപ ചെലവു വരുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമങ്ങളെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴി ബന്ധിപ്പിക്കുവാന്‍ സാധിക്കും. ഇതിലൂടെ ഗ്രാമങ്ങളും ഇനി നഗരസംവിധാനങ്ങളിലേക്ക് വഴിമാറും. ഇന്ത്യയില്‍ നഗരപ്രദേശങ്ങളിലെ ടെലിഫോണ്‍ കണക്ഷന് 100 പേര്‍ക്ക് 147 ശതമാനം ആണ്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഇത് 41 ശതമാനം മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയനുസരിച്ച് 2019 ആകുമ്പോഴേക്കും 2.5 കോടി ജനങ്ങള്‍ക്ക് സെല്‍ഫോണ്‍ സംവിധാനം നല്കാന് കഴിയും. ഇതിന് 4850 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിയനുസരിച്ച് 2019 ആകുമ്പോഴേക്കും 2.5 കോടി ജനങ്ങള്‍ക്ക് സെല്‍ഫോണ്‍ സംവിധാനം നല്കാന് കഴിയും. ഇതിന് 4850 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും ബാങ്കിംഗ് എന്ന ജന ധനയോജന പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ വ്യാപനത്തിലൂടെയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം നേടുമ്പോള്‍ ബാങ്കിംഗ് അനുഭവങ്ങള്‍ വിരല്‍ തുമ്പിലെത്തിക്കുക എന്ന ഉദ്ദേശ്യവും സര്‍ക്കാരിനുണ്ട്. കൂടാതെ സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ ഇത്തരം ഫോണുകളില്ക്കുടി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും സാധിക്കുന്നതിനാല്‍ പരസ്യത്തിനായി വര്‍ഷം തോറും ചെലവഴിക്കുന്ന ഭീമമായ ചെലവില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം. പദ്ധതിക്കായി രാജ്യത്ത് ഏഴ് ഇലക്ട്രോണിക് ക്ലസ്റ്ററുകളില്‍ നിര്‍മ്മാണം ആരംഭിക്കും. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും ഇലക്ട്രോണിക് ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക. ഈ പദ്ധതിയിലൂടെ ഭാരതത്തിന് കൂടുതല്‍ പുരോഗതി കൈവരിക്കാമെന്നും ഇത്തരമൊരു ദൗത്യത്തില്‍ പങ്കാളികളാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഫേയ്സ്ബുക്ക് മേധാവി സുക്കര്‍ബെര്‍ഗ് അറിയിച്ചു.2012ല്‍ യുപിഎ സര്‍ക്കാരാണ് ഈ ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
എന്നാല്‍ മന്മോഹന് സിംഗ് സര്‍ക്കാരിന് ഈ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുക്കേണ്ടി വന്നു. ഇവിടെയാണ് മോദിയുടെ നേതൃപാടവം വ്യക്തമാകുന്നത്. രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് 47686 കോടി രൂപ ചെലവില്‍ ബ്രോഡ്ബാന്റ് ഹൈവേ നിര്‍മ്മിക്കുവാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: