തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിലെ ആറാട്ടുദിവസമായ വ്യാഴാഴ്ച നടന്ന വേദ ഫ്യൂഷന്‍ സംഗീതം നവ്യാനുഭവമായി. തൃപ്പൂണിത്തുറ പൂര്‍ണത്രയി ജയപ്രകാശ് ശര്‍മ്മയാണ് സാധാരണക്കാരിലേക്ക് വേദങ്ങള്‍ പകര്‍ന്നു നല്കുന്ന രീതിയില്‍ ഫ്യൂഷന്‍ സംഗീതം അവതരിപ്പിച്ചത്. യജുര്‍വേദം, ഋഗ്വേദ സൂക്തങ്ങളാണ് ആലപിച്ചത്. രേവതി, ശ്രീരാഗം, ജോഗ്, ഹിന്ദുസ്ഥാനി രാഗങ്ങളായിരുന്നു പ്രധാനമായി ആലപിച്ചത്. പ്രണവനാദം ശംഖില്‍ മുഴക്കിയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ഗായത്രിമന്ത്രത്തില്‍ തുടങ്ങി വടക്കനപ്പനെ സ്തുതിച്ചു. രണ്ട് മണിക്കൂറോളം പരിപാടി നീണ്ടുനിന്നു. വയലിന്, ഗിറ്റാര്‍, ട്രിപ്പിള്‍ ഡ്രം, ജാസ്, മുഖര് ശംഖ് എന്നീ വാദ്യോപകരണങ്ങള്‍ ഫ്യൂഷന്‍ മിഴിവേകി. മുന്നൂറിലേറെ സംഗീതകൃതികള്‍ രചിച്ച ജയപ്രകാശ് ശര്‍മ്മ 18-ാം വയസിലാണ് സംഗീതപരിപാടികള്‍ ആരംഭിക്കുന്നത്. 25 വര്‍ഷം പിന്നിടുന്ന സംഗീതസപര്യയില്‍ സാധാരണക്കാര്‍ക്ക് സംഗീതത്തിന്റെ രൂപത്തില്‍ വേദങ്ങള്‍ പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: