കൊച്ചി: ഇന്ന് അഞ്ചുരൂപ കൂടുതല്‍ കൊടുത്താലും 50 രൂപ ഡോക്ടര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കാം. അതാണ് ജൈവ ഭക്ഷണ രീതിയിലേക്ക് തിരിഞ്ഞാലുള്ള ഗുണമെന്ന് എഴുത്തുകാരിയും, ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന് അഭിപ്രായപ്പെട്ടു. കടവന്ത്ര സുബാഷ് ചന്ദ്രബോസ് റോഡിലുള്ള വസുധ ഓര്‍ഗാനിക് സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരത്തില്‍ 100 ശതമാനം ഓര്‍ഗാനിക് ഉല്പന്നങ്ങള് മാത്രമുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ് ജൈവ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ സഹായകരമാവും.
രാജ്യത്ത് നിയമം മൂലം പരിസ്ഥിതി സംരക്ഷണം കര്‍ശനമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് ജൈവ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനവും കൂട്ടായ്മയും വളരെ വിലപ്പെട്ടതാണ്. ഇത്തരം കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് വസുധ രൂപം കൊണ്ടത് എന്നത് അഭിനന്ദനാര്‍ഹമാണ്. ഇത്തരം സംരഭങ്ങള്‍ രാജ്യത്തിന്റെ ഭാവിതലമുറക്ക് മുതല്‍കൂട്ടാണ്. ഇതുപോലുള്ള ജൈവ കര്‍ഷക കൂട്ടായ്മകള്‍ ഇനിയും ഉണ്ടാവട്ടെ എന്നും ലീലാമേനോന് ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: