വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രമുഖ പത്രമായ വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ ബെന്‍ ബ്രാഡ്ലി(93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വാഷിംഗ്ടണിലെ സ്വവസതിയിലായിരുന്നു അന്ത്യം.
വാഷിംഗ്ടണ്‍ പോസ്റ്റിനെ അമേരിക്കയിലെ പ്രമുഖ പത്രമാക്കിമാറ്റിയതില് പ്രധാന പങ്കുവഹിച്ചയാളാണ് ബ്രാഡ്ലി.
വാട്ടര്‍ഗേറ്റ് സംഭവം പുറത്തുകൊണ്ടു വരുമ്പോള്‍ അദ്ദേഹമായിരുന്നു എഡിറ്റര്‍. 2013ല്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കി അദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: