മോസ്ക്കോ: വിമാനാപകടത്തെ തുടര്‍ന്ന് ഫ്രഞ്ച് എണ്ണക്കമ്പനി മേധാവി ക്രിസ്റ്റഫെ ഡി മാര്‍ഗെറി കൊല്ലപ്പെട്ടു. അപകടത്തില്‍ മാര്ഗെറിയെ കൂടാതെ മറ്റ് മൂന്ന് വിമാന ജീവനക്കാരും കൊല്ലപ്പെട്ടു.
ഫ്രാന്‍സിലെ ടോട്ടല്‍ എന്നു പേരുള്ള എണ്ണക്കമ്പനിയുടെ ഉടമയാണ് ക്രിസ്റ്റഫെ ഡി മാര്‍ഗെറി. മാര്‍ഗറി സഞ്ചരിച്ചിരുന്ന ഡസാള്‍ട്ട് ഫാല്‍ക്കന്‍ മാനേജമെന്റിന്റെ ബിസിനസ് ക്ളാസ് ജെറ്റ് വിമാനം വുകുവോയാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള വാഹനത്തിലിടിച്ച് വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു.
വിദേശനിക്ഷേപത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗോര്ഖിയില് റഷ്യന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം ഫ്രാന്‍സിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2007ലാണ് മാര്‍ഗെറി യൂറോപ്പിലെ മൂന്നാമത്തെ എണ്ണക്കമ്പനിയായ ടോട്ടലിന്റെ തലപത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: