കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം ത്രൈമാസത്തേയും ആദ്യ അര്‍ധ വര്‍ഷത്തേയും സാമ്പത്തിക ഫലങ്ങള്‍ക്ക് ആക്സിസ് ബാങ്കിന്റെ മുംബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി. രണ്ടാം ത്രൈമാസത്തിലും അര്‍ധ വര്‍ഷത്തിലും യഥാക്രമം 1,611 കോടി രൂപയും 3,277 കോടി രൂപയും അറ്റാദായമുണ്ടാക്കിയ ബാങ്ക് ഇക്കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധനവാണു കൈവരിച്ചിരിക്കുന്നത്. ബാങ്കിന്റെ റീട്ടെയില്‍ ഫ്രാഞ്ചൈസി മികച്ച നേട്ടമുണ്ടാക്കുന്നതു തുടര്‍ന്നിട്ടുണ്ട്.
ബാങ്കിന്റെ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനവും ചെറുകിട കാലാവധി നിക്ഷേപങ്ങള്‍ 43 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ നിക്ഷേപത്തിന്റെ 79 ശതമാനവും കറന്റ് അക്കൗണ്ട് സേവിങ്സും ചെറുകിട കാലാവധി നിക്ഷേപങ്ങളും ചേര്‍ന്നതാണിത്.
ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം രണ്ടാം ത്രൈമാസത്തില്‍ 17 ശതമാനം വര്‍ധനവോടെ 5,171 കോടി രൂപയിലാണ് എത്തിയിരിക്കുന്നത്. അര്‍ധ വര്‍ഷത്തില്‍ ഇത് 15 ശതമാനം വര്‍ധനവോടെ 9,913 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 12 ശതമാനം വര്‍ധിച്ച് 2014 സെപ്റ്റംബര്‍ 30 ന് 3,94,972 കോടി രൂപയിലാണ് എത്തിയിരിക്കുന്നത്.
ആകെ വായ്പകളുടെ കാര്യത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ച് 2,42,198 കോടി രൂപയിലെത്തിയിട്ടുണ്ട്. ചെറുകിട വായ്പകള്‍ കണക്കു പ്രകാരം 94,321 കോടി രൂപയിലാണ് എത്തിയിരിക്കുന്നത്. ആഭ്യന്തര ചെറുകിട വായ്പകളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള വായ്പകളുടെ കാര്യത്തില്‍ 15 ശതമാനം വളര്‍ച്ചയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: