പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിയില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് വീശിയടിച്ച കാവിമോദി തരംഗങ്ങളുടെ അലയൊലികള്‍ ആവേശം ഒട്ടും ചോരാതെ നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വിജയം നേടിയ ബിജെപിക്കും മോദിക്കും അഭിനന്ദങ്ങള്‍. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളില്‍ തന്നോട് കിടപിടിക്കാന്‍ ആരും ഇല്ലായെന്ന് മോദി തെളിയിക്കുന്നു. ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക് കൂപ്പകുത്തുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കുംഭകര്‍ണ സേവയിലാണ്. സ്വന്തം പാര്‍ട്ടിക്കുവേണ്ടി ആവശ്യത്തിനു പ്രചാരണം നടത്താന്‍ പോലും മടികാണിക്കുന്ന രാഹുലിനെയും ചുമന്ന് എത്രനാള്‍ ഇഴയണം എന്ന് കോണ്‍ഗ്രസ് അണികള്‍ എങ്കിലും ചിന്തിക്കണം.
നൗഷാദ് പൊക്കാളത്ത്
മഹാരാഷ്ട്രയിലും ഹരിയാനയിലും എടുത്തു പറയത്തക്ക ഒരു നേതാവുപോലും ഇല്ലാതിരിന്നിട്ടും മോദിയുടെ കൈപിടിച്ച് ബിജെപി അധികാരം നേടിയത് മോദി എന്ന ഏകാങ്ക സൈന്യത്തിന്റെ കഴിവ് തന്നെയാണ് എന്ന് മോദി വിരോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ അംഗീകരിക്കുന്നു.
സജീര്‍ ഇബ്രാഹിം
പ്രതികരിക്കാൻ ഇവിടെ എഴുതുക: