കൊച്ചി: പതോളജി സ്പെഷലിസ്റ്റുകളായ മെട്രോപോളീസ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് കോഴിക്കോട് ആദ്യത്തെ അത്യാധുനിക ലബോറട്ടറി ആരംഭിച്ചു. സാധാരണ ടെസ്റ്റുകള്‍ മുതല്‍ സൂപ്പര്‍ സ്പെഷാലിറ്റി ടെസ്റ്റുകള്‍ വരെയുള്ള 4500 ല്‍ ഏറെ പരിശോധനകള്‍ ഇവിടെ നടത്താനാവും. കേന്ദ്രീകൃതമായി സ്ഥിതി ചെയ്യുന്നതിനാല്‍ ഉത്തര കേരളത്തിലെ മേജര്‍ ഹബ്ബായി ഈ ലബോറട്ടറിക്കു പ്രവര്‍ത്തിക്കാനാവും. പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പു മന്ത്രി ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവും ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ് കോഴിക്കോട്. നേരിട്ടുള്ള സേവനങ്ങള്‍ക്കു പുറമെ ലാബ് അറ്റ് ഹോം സേവനങ്ങളും കോഴിക്കോടും അതിനു പുറമെ വയനാട്, മലപ്പുറത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടെയുള്ള സമീപ മേഖലകളിലുമായി ഇവിടെ നിന്നു ലഭ്യമാക്കും. 40 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണമേന്മയുള്ള ഡയഗ്നോസിസ് സേവനങ്ങള്‍ ഇവിടെ നിന്നു ലഭ്യമാക്കാനാവും എന്നാണ് കണക്കു കൂട്ടുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കുടക്കീഴില് എല്ലാ പരിശോധനകളും നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
കോഴിക്കാട്ടുള്ള ജനങ്ങള്‍ക്കായി പുതിയ അത്യാധുനീക പതോളജി ലാബ് സമര്‍പ്പിക്കുന്നതില്‍ തങ്ങള്‍ക്കേറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച മെട്രോപോളീസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അമീറാ ഷാ പറഞ്ഞു. പ്രാദേശിക ജനതയ്ക്ക് കൂടുതല്‍ കൃത്യതയുള്ളതും ഫലപ്രഥമായതുമായ പതോളജി പരിശോധനകള്‍ ഇതുവഴി ലഭിക്കും.
ആഗോള നിലവാരത്തിലുള്ള ഏറ്റവും കൃത്യതയുള്ള റിപ്പോര്‍ട്ടുകള്‍ നല്കാന് പ്രതിബദ്ധതയുള്ള ആദ്യ ലബോറട്ടറിയാണ് കോഴിക്കോട് ഇപ്പോള്‍ മെട്രോപോളീസ് എത്തുന്നതിലൂടെ ലഭ്യമാകുന്നതെന്ന് മെട്രോപോളീസ് കേരളാ മേധാവി ഡോ. രമേഷ് കുമാര്‍ പറഞ്ഞു. പതിവു പരിശോധനകള്‍, ഹോര്‍മോണ്‍ പരിശോധനകള്‍, പ്രത്യേക റഫറന്‍സ് പരിശോധനകള്‍, സൈറ്റോളൊജി, എഫ്. എന്‍. എ. സി., ഇ.സി.ജി., ഡിജിറ്റല്‍ എക്സ്റേ എന്നിവയെല്ലാം സ്പെഷലൈസ്ഡ് പതോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ നടത്താനും ഇവിടെ സൗകര്യമുണ്ട്.
ഉത്തര കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നു സാമ്പിളുകള്‍ ശേഖരിക്കാനുള്ള പദ്ധതിയിലൂടെ കൂടുതല്‍ വിപുലമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ക്രീനിങ് പരിശോധനകളെക്കുറിച്ചും ആരോഗ്യ മുന്കരുതലുകളെക്കുറഇച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും മെട്രോപോളീസ് ഉദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: