ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റായി ജോക്കോ വിഡൊഡൊ അധികാരമേറ്റു. ജക്കാര്‍ത്തയിലെ പാര്‍ലമെന്റില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
2014 ജൂലൈ ഒമ്പതിനു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു നേടിയാണ് 56 വയസുകാരനായ വിഡൊഡൊ പട്ടാള ജനറല്‍ പ്രബൊവൊ സുബിയാന്തൊയെ പരാജയപ്പെടുത്തിയത്. പിഡിഐ-പി പാര്‍ട്ടിയിലൂടെയാണ് വിഡൊഡൊ രാഷ്ട്രീയ രംഗത്തിറങ്ങിയത്.
2010-ല്‍ 90 ശതമാനം വോട്ടു നേടി സോളോ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2012-ല്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരികരണവാദിയെന്നാണ് വിഡൊഡൊ അറിയപ്പെടുന്നത്. 2013 ജൂണില്‍ വിഡൊഡൊയുടെ ജീവിത്തിന്റെ ചലച്ചിത്രാവിഷ്കാരം പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: