കൊച്ചി: മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ആലുവയിലെ പുളിഞ്ചുവട്, കുസാറ്റിന് സമീപം മെട്രോ സ്റ്റേഷന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സഥലം എന്നിവയാണ് സന്ദര്‍ശിച്ചത്.
മെട്രോയുടെ നിര്‍മാണ പുരോഗതിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, അന്‍വര്‍ സാദത്ത്, കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മെട്രോയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ക്കുള്ള പുനരധിവാസ പാക്കേജും മുഖ്യമന്ത്രി വിതരണം ചെയ്തു. പച്ചാളത്ത് മെട്രോയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയ്ക്കു പകരമായി ഇതേ മാതൃകയിലുള്ള പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെഎംആര്‍എല്‍ ഓഫീസില്‍ നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: