ആലപ്പുഴ: റോഡുകളും റോഡ് പുറമ്പോക്കുകളും കൈയേറി മെറ്റല്‍, മണല്‍, തടി സാമാനങ്ങള്‍, ആക്രി സാധനങ്ങള്‍ മുതലായവ സൂക്ഷിക്കുകയും അവിടങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകളും ആര്‍ച്ചുകളും മറ്റും സ്ഥാപിക്കുകയും ചെയ്യുന്നത് കാല്‍നട യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നതിനാല്‍ അപ്രകാരം ചെയ്തിട്ടുള്ളവര്‍ മൂന്നു ദിവസത്തിനകം അവ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
പൊതുറോഡുകളും റോഡ് പുറമ്പോക്കുകളും കൈയേറി മെറ്റല്‍, മണല്‍, തടി സാമാനങ്ങള്‍, ആക്രി സാധനങ്ങള്‍ മുതലായവ വില്പനയ്ക്കും മറ്റും സൂക്ഷിക്കുന്നതും അവിടങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍, ആര്‍ച്ചുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതും ഹൈക്കോടതി ഉത്തരവ്, കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പ്രകാരം കുറ്റകരമാണ്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള റോഡ് സുരക്ഷാ നിയമം, കേരള ഭൂസംരക്ഷണനിയമം എന്നിവ അനുസരിച്ച് ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കും. അതിനു ചെലവാകുന്ന തുകയും പിഴയും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതും അവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുന്നതുമാണെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: