കൊച്ചി: ആന്ധ്രാ ബാങ്കിന്റെ കൊച്ചി മേഖലാ ഓഫീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കെ. കല്‍ര ഉദ്ഘാടനം ചെയ്തു. എ ടി എം ഉള്‍പ്പെടുന്ന പുതിയ ശാഖയും കടവന്ത്രയില്‍ തുറന്നു.
കൊച്ചിയില്‍ ആന്ധ്രാ ബാങ്കിന്റെ മൂന്നാമത്തെ ശാഖയാണിത്. സോണല്‍ മാനേജര്‍ പി.മസിലാമണിയും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
എറണാകുളം ജില്ലയില്‍ അടുത്ത രണ്ടു മാസത്തിനകം ആറു ശാഖകള്‍ കൂടി തുറക്കും. സംസ്ഥാനത്തെ ഇതര ജില്ലകളിലായി പത്തെണ്ണവും. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സംസ്ഥാനത്ത് ആന്ധ്രാ ബാങ്ക് ശാഖകളുടെ എണ്ണം 42 ആക്കുകയാണ് ലക്ഷ്യം.
ഇ- ബാങ്കിംഗ് കാര്യക്ഷമമാക്കാനുള്ള നവശക്തി പദ്ധതിക്കും ബാങ്ക് തുടക്കമിട്ടു. നവശക്തി ഇ- ബാങ്കിംഗ് കേന്ദ്രങ്ങളില്‍ എ ടി എമ്മിനു പുറമേ കറന്‍സി നോട്ടുകള്‍ മൊത്തമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും, പാസ് ബുക്ക് പ്രിന്ററും, നെറ്റ് ബാങ്ക് കിയോസ്കും, ചെക്ക് ഡെപ്പോസിറ്റ് മെഷീനും ഉള്‍പ്പെടെയുള്ള ഇ- ബാങ്കിംഗ് സൗകര്യങ്ങള്‍ ഉണ്ടാകും. സി വി ആര് രാജേന്ദ്രനാണ് ബാങ്കിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: