കൊച്ചി: ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാമിനു തുടക്കമായി. സന്നദ്ധ സംഘടനയായ മാജിക് ബസുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്പോര്‍ട്സ് ഫോര്‍ ഡെവലപ്മെന്റ് പരിപാടിയില്‍ ഒരു കുട്ടിക്ക് പ്രതിവര്‍ഷം സ്പോര്‍ട്സ് അടിസ്ഥാന 40 അധ്യയന സെഷനുകള്‍ പ്രോഗ്രാമിന്റെ ഭാഗമാണ്. പിന്നോക്കാവസ്ഥയിലുള്ള 25-30 പ്രായപരിധിയില്‍പ്പെട്ടവരും 8-18 പ്രായപരിധിയില്‍പ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും.
കുട്ടികളെയും അവരുടെ സ്വഭാവത്തെയും രൂപപ്പെടുത്തുന്നതിന് ഗെയിമുകള്‍ ഉപയോഗിക്കുന്ന ആക്ടിവിറ്റി ബേസ്ഡ് കരിക്കുലമാണ് (എബിസി) പ്രധാനം.
വൊക്കേഷണല്‍ ട്രെയിനിംഗ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കണക്റ്റ് പ്രോഗ്രാമും ഇതോടൊപ്പമുണ്ട്.
പ്രാദേശിക യുവ സന്നദ്ധ പ്രവര്‍ത്തകരാണ് പ്രോഗ്രാമിന്റെ മെന്റര്‍മാരും കുട്ടികളുടെ റോള്‍ മോഡലുകളും. മെന്റര്‍മാരും ചേരികളില്‍ നിന്നുള്ളവര്‍ തന്നെ. സമൂഹത്തോടുള്ള പ്രതിബദ്ധത തങ്ങളുടെ മുഖമുദ്രയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്സാഹ്ര് പറഞ്ഞു. 20 സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ള 2,50,000 -ലേറെ കുട്ടികളെ മാജിക് ബസ് പരിരക്ഷിക്കുന്നുണ്ടെന്ന് മാജിക് ഇന്ത്യ എക്സിക്യൂട്ടീവ് ചെയര്മാന് മാത്യു സ്പാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: