Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക് 59 റണ്‍സ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 08:08 am IST
in Cricket

ധര്‍മ്മശാല: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. 59 റണ്‍സിനാണ് ടീം ഇന്ത്യ കരീബിയന്‍ പടയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സ് അടിച്ചുകൂട്ടിയതോടെ 331 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. 48.1 ഓവറില്‍ 271 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കിയാണ് ധോണിപ്പട വിജയം പിടിച്ചെടുത്തത്. 106 പന്തില്‍ നിന്ന് 112 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സ് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ (127) സെഞ്ചുറിയുടെയും 71 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 68 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും കരുത്തിലാണ് 330 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഒടുവില്‍ 35 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം 35 റണ്‍സെടുത്ത ശിഖര്‍ ധവാനെ റസ്സലിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടിയതോടെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. തുടര്‍ന്നെത്തിയ കോഹ്‌ലി തുടക്കം മുതലേ മികച്ച ഫോമിലേക്കുയര്‍ന്നു. രഹാനെയും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രഹാനെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

61 പന്തില്‍ നിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ 50 തികച്ചത്. പിന്നീട് സ്‌കോര്‍ 142-ല്‍ എത്തിയപ്പോള്‍ 79 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത രഹാനെയെ ബെന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം വിക്കറ്റു ആതിഥേയര്‍ക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ റെയ്‌നയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കോഹ്‌ലിയും റെയ്‌നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോറിംഗിനും വേഗം കൂടി. മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ കോഹ്‌ലിയും റെയ്‌നയും അര്‍ദ്ധസെഞ്ച്വറിയും മറികടന്നു. കോഹ്‌ലി 65 പന്തില്‍ നിന്നും റെയ്‌ന 46 പന്തില്‍ നിന്നുമാണ് 50ലെത്തിയത്. 37.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200ഉം കടന്നു. ഒടുവില്‍ 44.4 ഓവറില്‍ സ്‌കോര്‍ 280-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞത്.

58 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സറുമടക്കം 71 റണ്‍സെടുത്ത റെയ്‌നയെ ടെയ്‌ലറുടെ പന്തില്‍ രാംദിന്‍ പിടികൂടി. റെയ്‌ന പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി (6), രവീന്ദ്ര ജഡേജ (2) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 286 റണ്‍സിലെത്തിയപ്പോള്‍ വിരാട് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സറുമടക്കമാണ് കോഹ്‌ലി മൂന്നക്കം കടന്നത്. കരിയറിലെ 20-ാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ കോഹ്‌ലി റണ്ണൗട്ടായി മടങ്ങി. 114 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സറുമടക്കം 127 റണ്‍സെടുത്താണ് കോഹ്‌ലി റണ്ണൗട്ടായത്. 7 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍, ഹോള്‍ഡര്‍, റസ്സല്‍, ബെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

331 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ഡ്വെയ്ന്‍ സ്മിത്തിനെ ഉമേഷ് യാദവിന്റെ പന്തില്‍ മുഹമ്മദ് ഷാമി മിഡ് ഓണില്‍ പിടികൂടി. പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനാല്‍ വിന്‍ഡീസ് ടീം ആര്‍ക്കോ വേണ്ടി കളിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്തത്. ഒരിക്കലും വിജയിക്കാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

സ്‌കോര്‍ 11 ഓവറില്‍ 27 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 31 പന്തുകള്‍ നേരിട്ട് ആറ് റണ്‍സ് മാത്രമെടുത്ത കീറണ്‍ പൊള്ളാര്‍ഡിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ ധവാന്‍ പിടികൂടി. ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനേക്കാള്‍ മോശമായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡിന്റെ പ്രകടനം. പിന്നീസ് സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. 9 റണ്‍സെടുത്ത രാംദിനെ ജഡേജയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ബ്രാവോയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ റസ്സല്‍ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെച്ചത്. എന്നാല്‍ സ്‌കോര്‍ 222-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റസ്സലിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.