കൊച്ചി: പായ്ക്കറ്റിലാക്കിയ കരിക്ക്, കരിക്കിന് വെള്ളം എന്നിവ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, മറ്റ് നാളികേര ഉല്‍പ്പന്നങ്ങളായ തേങ്ങാപ്പാല്‍ / തേങ്ങാപ്പാല്‍പൊടി എന്നിവയുടെ സംസ്കരണ വിപണന രംഗത്തേക്ക് കടന്നു വരാന്‍ താല്പര്യമുള്ള യുവ സംരംഭകര്‍ക്കായി നാളികേര വികസന ബോര്‍ഡ് സംരംഭക സംഗമവും ശില്പശാലയും സംഘടിപ്പിച്ചു.
കരിക്കിന് വെള്ളം ആസ്പദമാക്കിയ സംഗമത്തില്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ നിന്ന് 46 സംരംഭകരും തേങ്ങാപ്പാല്‍ / പാല്‍പ്പൊടി നിര്‍മ്മാണത്തില്‍ തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 41 സംരംഭകരും പങ്കെടുത്തു.
സമ്മേളനം നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി. കെ. ജോസ് ഉദ്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയില്‍ കുറഞ്ഞത് 200-ല്‍ പരം കരിക്കിന് വെള്ള സംസ്ക്കരണ യൂണിറ്റുകള്‍ ആരംഭിച്ചാല്‍ മാത്രമേ നിലവിലെ ആവശ്യമനുസരിച്ച് പായ്ക്കറ്റിലാക്കിയ കരിക്കിന് വെള്ളം വിപണിയിലെത്തിക്കാന്‍ കഴിയുകയുള്ളുവെന്ന ടി. കെ. ജോസ് പറഞ്ഞു. ബോര്‍ഡിന്റെ പദ്ധതികള്‍ സംബന്ധിച്ച വിശദീകരണം അദ്ദേഹം നടത്തി. ഈ മേഖലയില്‍ വിജയിച്ച സംരംഭകരുടെ വിജയകഥകള്‍ പുതു സംരംഭകര്‍ക്ക് പരിചയപ്പെടുത്തി.
ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. സഭാപതി, സുഗതഘോഷ്, മുഖ്യ നാളികേര വികസന ഓഫീസര്‍ ഹേമചന്ദ്ര, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ പൊതുവാള്, പ്രോസസ്സിംഗ് എഞ്ചിനീയര്‍ (ഇകഠ) വാഴക്കുളം ഡോ. മോഹന്‍ കുമാര്‍, ഹെഡ് ഓഫ് ബയോടെക്നോളജി ഡിപ്പാര്‍ട്ടുമെന്റ്(ടഇങട), സര്‍ദാര്‍ സിംഗ് ചോയല്‍, അസിസ്റ്റന്റ് ഡയറക്ടര്‍, കെ.എസ്. സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്നിവര്‍ നാളികേര വ്യവസായ സംരംഭക മേഖലയിലെ വിവിധ ടെക്നോളജി, സാമ്പത്തിക വിപണനം, കയറ്റുമതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംരംഭകരെ പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: