ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പ് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രാത്രികാലങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലൂടെ 115 വാഹനങ്ങളുടെ ഉടമകളില്‍ നിന്നായി 2,46,200 രൂപ പിഴ ഈടാക്കി. രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്. ശ്രീലേഖയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് 28, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 36, അപകടകരമായി വാഹനം ഓടിച്ചതിന് 33, അമിതഭാരം കയറ്റിയതിന് 10 എന്നിങ്ങനെ കേസുകള്‍ ചാര്‍ജ് ചെയ്തു. ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാത്തതിന് മൂന്നു വീതവും കേസ് എടുത്തിട്ടുണ്ട്. റോഡിന്റെ വശങ്ങളില് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ റോഡ് സൈഡില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കുമെന്ന് ആര്‍ടിഒ: എം. സുരേഷ് അറിയിച്ചു. സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഡി. ജയരാജ്, എഎംവിഐമാരായ അസര്‍ മുഹമ്മദ്, മെല്വിന് ക്ലീറ്റസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: