Categories: Idukki

അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു

Published by

നെടുങ്കണ്ടം : ജി.വി. എച് .എസ്.എസ് .നെടുങ്കണ്ടം സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രധാന അദ്ധ്യാപകന്‍ കരണത്തടിച്ചതായി പരാതി.10 ക്ലാസ് വിദ്യാര്‍ത്ഥി നെടുംകണ്ടം ഇല്ലിക്കാനം സ്വദേശി സിന്ധുവിന്റെ മകന്‍ ബ്ലോക്ക് നമ്പര്‍ 1346 ല്‍ സച്ചിന്‍ പി.എസ്. സിനെയാണ് നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിചിരിക്കുന്നത്. സ്‌കൂള്‍ യുവജനോല്‍സവുമായി ബന്ധപെട്ട്11 മണിക്ക് കലാപരിപാടികള്‍ നടക്കുമ്പോള്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ കൂവി ബഹളം കുട്ടിയിരുന്നു അതിന്റെ പേരില്‍ അദ്ധ്യപകന്‍ സച്ചിന്‍ ,അരുണ്‍ ,രഞ്ജിത്ത് എന്നീ വിദ്യാര്‍ത്ഥികളെ പ്രധാന അദ്ധ്യപകന്റെ ഓഫീസിലേക്ക് വിളിച്ചു കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് സച്ചിന്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. നെടുങ്കണ്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by