ഇടുക്കി: ദേവികുളത്ത് ഇരുപത് കിലോ ചന്ദനവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. വെങ്കിടേഷ് എന്നയാളെയാണ് വണ്ണാപ്പാറ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തൂവാനം വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഞ്ചംഗ സംഘം ചന്ദനം മുറിച്ച് കടത്തിയത്.
സംഭവം അറിഞ്ഞ് ഫോറസ്റ്റ് അധികൃതരെത്തി ഡോഗ് സ്ക്വാഡുമായി നടത്തിയ പരിശോധനിയിലാണ് ഒരു പ്രതിയെ പിടികൂടിയത്. കേസില്‍ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് മൂന്നാര്‍ ഡി.എഫ്.ഒ സാബി വര്‍ഗീസ് അറിയിച്ചു. പ്രതികളെല്ലാം തമിഴ്നാട്ടുകാരാണ്. തമിഴ്നാട് വനംവകുപ്പുമായി സഹകരിച്ചാണ് അന്വേഷണം മുന്നേറുന്നത്. പ്രതി വെങ്കിടേഷിന്റെ പക്കല്‍ നിന്നും ചന്ദനം അറുത്തതിന്റെ പൊടിയും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: