കോട്ടയം:രണ്ട് ദിവസം നീണ്ടു നിന്ന സൗത്ത് സോണ്‍ സ്കുള് ഗെയിംസില്‍ 272 പോയിന്റോടെ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായി.239പോയിന്റോടെ എറണാകുളമാണ് തൊട്ടു പിന്നില്‍.137പോയിന്റ് നേടി കോട്ടയമാണ് മൂന്നാം സ്ഥനത്ത്.കൊല്ലം 104, ആലപ്പുഴ 70, ഇടുക്കി 18, പത്തനംതിട്ട ആറ് പോയിന്റുകള്‍ വീതം നേടി. തിരുവനന്തപുരം 19 സ്വര്‍ണ്ണവും 13 വെള്ളിയും അഞ്ച് ഓടും കരസ്ഥമാക്കി.ഏറണാകുളം 12സ്വര്‍ണ്ണം,17 വെള്ളി, ഒമ്പത് ഓട് എന്നിവയും, കോട്ടയം ഒമ്പത് സ്വര്‍ണ്ണവും ആറ് വെള്ളിയും 12 ഓടും നേടി കൊല്ലം ആറ് സ്വര്‍ണ്ണവും ആറ് വെള്ളിയും എട്ട് ഓടും നേടി.ആലപ്പുഴ മൂന്ന്് സ്വര്‍ണ്ണം,നാല് വെള്ളി,12ഓടും, ഇടുക്കി രണ്ട് വെള്ളിയും മൂന്ന് ഓടും പത്തനംതിട്ട ഒരു വെള്ളിയും കരസ്ഥമാക്കി.ഇന്നലെ നടന്ന മല്‍സരങ്ങളിലെ വിജിയികള്‍ ഒന്ന് രണ്ട് മൂന്ന്ക്രമത്തില്് സീനിയര്‍ ബോയ്സ്(ടേബിള്‍ ടെന്നീസ്)ആലപ്പുഴ,എറണാകുളം,ഇടുക്കി.സീനിയര്‍ ഗേള്‍സ്(ടേബിള്‍ ടെന്നീസ്)എറാണാകുളം,തിരുവനന്തപുരം,കോട്ടയം.ജൂനിയര്‍ ബോയ്സ് ക്രീക്കറ്റ്.എറണാകുളം,ആലപ്പുഴ,കൊല്ലം,ജൂനിയര്‍ ഗേള്‍സ്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,സീനിയര്‍ ബോയ്സ്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,സീനിയര്‍ ഗേള്സ്്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,സീനിയര്‍ ഗേള്സ്്(ടെന്നീസ്)തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ,ജൂനിയര്‍ ബോയ്സ് (ചെസ്)ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആലപ്പുഴയില്‍ നിന്നുള്ള വിവേക് വിനോദ്,സുജിത്ത് രാജ് എന്നിവര്‍ കരസ്ഥമാക്കി.ജൂനിയര്‍ ഗേള്‍സ്(ചെസ്)കൊല്ലത്തിന്റെ ഗോപിക ആര് എസ്,തിരുവനന്തപുരത്തിന്റെ ഗായത്രികൃഷ്ണപ്രീയ എസ്,കൊല്ലത്തിന്റെ ഗൗതമി സിപിയും, സീനിയര്‍ ബോയ്സ്(ചെസ്)കോട്ടയത്തിന്റെ ഗബ്രിയേല്‍ ബന്നി മത്തായി,കോട്ടയത്തിന്റെ സന്‍ജയ് എസ് പിള്ള കൊല്ലത്തിന്റെ അജിന് കൃഷ്്ണയും കരസ്ഥമാക്കി. സീനിയര്‍ ഗേള്‍സ്(ചെസ്) കോട്ടയത്തിന്റെ മെറിന് റോസ് ടോം,തിരുവന്തപുരത്തിന്റെ അഞ്്ജന എസ് ജി,കൊല്ലത്തിന്റെ വൈശാഖി എസ് ആറും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: