ചമ്പക്കുളം: കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്ര പ്രദര്‍ശനം ചമ്പക്കുളം ബ്ലോക്ക് ഓഫിസില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 2014-15 വര്‍ഷത്തെ ബജറ്റിനെക്കുറിച്ചുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത് കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗ (ഡിഎവിപി)മാണ്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കുക എന്നതാണ് ലക്ഷ്യം. പുതിയ പദ്ധതികള്‍, അവയ്ക്കായി വകയിരുത്തിയ തുകകള്‍, ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക് വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍, ഗ്രാമങ്ങള്‍ക്കും നഗരങ്ങള്ക്കുമെല്ലാം പ്രത്യേകമായി നിര്‍ദ്ദേശിച്ച പദ്ധതികള്‍ എന്നിവ തുടങ്ങി ബജറ്റിന്റെ സംക്ഷിപ്ത രൂപമാണ് പ്രദര്‍ശനത്തിലൂടെ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ചവരെ പ്രദര്‍ശനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: