കട്ടപ്പന : നെടുങ്കണ്ടം
മേഖലയിലെ ഗ്രാമീണ റോഡുകള്‍ ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന് സമരത്തിന് തയാറെടുക്കുന്നു. ടൗണിനോട് ചേര്‍ന്നുകിടക്കുന്ന പ്രധാന ലിങ്ക് റോഡുകളെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ഡിവൈഡര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബി. എഡ് സെന്റര്‍ മുതല്‍ റോഡിന് വീതി കൂട്ടിയിരുന്നു എങ്കിലും ഈ ഭാഗവും നിലവിലുണ്ടായിരുന്ന റോഡും തകര്‍ന്നു കിടക്കുകയാണ്. നൂറുകണക്കിന് ടൂറിസ്റ്റുകള്‍ യാത്ര ചെയ്യുന്ന സംസ്ഥാന പാതയില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുയാണെന്ന്് എച്ച്എംടിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ടൗണിനെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളായ ചക്കക്കാനം- നെടുങ്കണ്ടം, ഉമ്മാക്കട- നെടുങ്കണ്ടം, എസ്എന്‍ഡിപി- പരിവര്‍ത്തനമേട്, കിഴക്കേ കവല- കരുണാ ആശുപത്രി, ഹോളിക്രോസ് എന്നീ റോഡുകളെല്ലാം കാല് നട യാത്രപോലും ദുസ്സഹമായ തരത്തില്‍ തകര്‍ന്നിരിക്കുകയാണ്. ടൗണില്‍ ട്രാഫിക് ക്രമീകരണം തന്നെ നിലച്ചു. ട്രാഫിക് ക്രമീകരണ കമ്മറ്റികള്‍ യഥാസമയം കൂടാത്തതുമൂലം ഓട്ടോ സ്റ്റാന്‍ഡ് പെര്‍മിറ്റ്, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. ശക്തമായ മഴപെയ്താല്‍ കിഴക്കേ കവലയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുന്പില് വന്‍ വെള്ളക്കെട്ട് ഉണ്ടാവുന്നത് വാഹനങ്ങള്‍ക്കും കാല് നടക്കാര്‍ക്കും യാത്ര ദുരിതമാക്കുകയാണ്. തകര്‍ന്നുകിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നത് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും സാമ്പത്തീക നഷ്ടത്തിനിടയാക്കുകയാണ്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ എച്ച്എംടിഎയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികളായ അനില്‍ കട്ടൂപ്പാറ, എന്‍.എം അസീസ്, അനില്‍ വെള്ളരിങ്ങാട്ട്, വര്‍ഗീസ് കോയ്ിക്കല്, വി.ജി ചന്ദ്രന്, ഉണ്ണികൃഷ്ണന് കല്ലാര്‍, ഷാജി സൈനുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: