ചെറുതോണി : തമിഴ്നാട്ടില്‍ നിന്നും കാടുമാര്ഗം കേരളത്തിലേക്ക് നിരോധിച്ച പാന്‍ പരാഗ് എത്തുന്നു. ഇതിനായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ കമ്പത്തും കുമളിയിലുമുണ്ട്. പാന്‍പരാഗ് പാഴ്സല്‍ ബോക്സുകളിലാക്കി കാടുമാര്ഗം ചെക്ക് പോസ്റ്റ് കടത്തും. പിന്നീട് മുന്‍കൂട്ടി പണം അടച്ചവര്‍ക്ക് കൊടുക്കാനായി പാന്‍പരാഗ് ബസുകളില്‍ കയറ്റിവിടും. മൂവായിരം പായ്ക്കറ്റ് പാന്‍ പരാഗ് കേരള അതിര്ത്തികടത്തിക്കൊടുത്താന് 1500 രൂപയാണ് ഇടനിലക്കാരന് ലഭിക്കുന്നത്. പാന്‍പരാഗ് കടത്തുന്നതിനായി ഇത്തരത്തില്‍ ഇരുപത്തിയഞ്ചോളം പേരാണ് കേരളത്തിലുള്ളത്. മൂന്ന് രൂപയാണ് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുപ്പത് രൂപയ്ക്കാണ് കടകളില്‍ വില്‍ക്കുന്നത്. പോലീസും എക്സൈസും കടകളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും കച്ചവടം തകൃതിയായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: