എന്തുകൊണ്ടാണ് സുനന്ദ പുഷ്കറിന്റെ മകന് ശിവ് മേനോന് , മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞ്, സ്വന്തം അമ്മയുടെ ദുരൂഹ മരണത്തില്‍ , സുനന്ദയുടെ മൂന്നാം ഭര്‍ത്താവും, ഇപ്പോള്‍, ശിവ് മേനോന്റെ രണ്ടാനച്ഛനുമായ ശശി തരൂരിന് ”ക്ലീന്‍ ചിറ്റ്” നല്‍കുന്നത്? ഒരു സംശയവും വേണ്ട, ഉപകാരസ്മരണ! ശിവ് മേനോന് മയക്കുമരുന്ന് കേസില്‍പ്പെട്ട്, ദുബായില്‍ തടവ് അനുഭവിക്കുന്ന കാര്യം സുബ്രഹ്മണ്യസ്വാമി തൊടുത്തുവിട്ടപ്പോള്‍ ശശി തരൂര്‍ ലോകത്തോട് ശിവ് തന്റെ മകനല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ട് തന്നെ ശിവ് മേനോനെ രക്ഷപ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ സ്ത്രീപീഡകര്‍, മയക്കുമരുന്ന് കടത്തുകാര്‍ എന്നല്ല ചെറിയ കുറ്റങ്ങള്‍ക്ക് പോലും, ശിക്ഷ കഠിനമാണ്. മുന്‍പ്, വളരെ വിശദമായി, സുനന്ദ കാര്യത്തിലും, തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും തരൂര്‍ തെറ്റുകള്‍ പ്രവര്‍ത്തിച്ചുവെന്ന് തെളിവുകള്‍ സഹിതം എഴുതിയിരുന്നു. നിയമം എല്ലാവര്ക്കും ഒരുപോലെ എന്ന് ഓര്‍ക്കുക.
ശങ്കരന് തെക്കേടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: