കണ്ണൂര്‍: ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നടത്തിയ പരാമര്‍ശത്തില്‍ അഭിപ്രായം പറയാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂര്‍ വിഷയം എഐസിസിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും സുധീരന് പറഞ്ഞു.
എന്നാല്‍ ശശി തരൂര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് സുധീരന് മറുപടി പറഞ്ഞില്ല. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് വി.എം.സുധീരന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: