Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തോല്‍ക്കാന്‍ ഈ രാജനു മനസ്സില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 04:35 pm IST
in Varadyam

ശസ്ത്രത്തിന് തെറ്റുപറ്റില്ലയെന്നത് കടങ്കഥ. ശാസ്ത്രവും തോല്‍ക്കും മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍. അധികം ആയുസില്ലെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് നടന്നവര്‍ എത്രപേര്‍. അവരില്‍ ചിലര്‍ സ്വജീവിതം കൊണ്ട് ദുഖങ്ങളില്‍ ആണ്ടുപോയവരുടെ ജീവിതത്തില്‍ പ്രത്യാശയുടെ കിരണമാവും. അങ്ങനെയൊരാളാണ് എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ പിആര്‍ഒ ടി. ആര്‍. രാജന്‍. ജീവിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഇദ്ദേഹം.

അമ്പതുവയസ്സിനപ്പുറം ജീവിക്കില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ആ ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് ഇപ്പോള്‍ 66-ാം വയസ്സിലെത്തി നില്‍ക്കുകയും ചെയ്യുന്നു രാജന്‍. വടുതല തുണ്ടിപ്പറമ്പില്‍ രാമന്‍കുട്ടിയുടേയും അമ്മുവിന്റേയും മകനായി ജനിച്ച രാജന് കഴുത്തിലെ കശേരുക്കളുടെ എണ്ണം കുറവായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല.

വൈകല്യം പൂര്‍ണമായും ഭേദമാക്കാന്‍ സാധിച്ചില്ലെങ്കിലും വിദ്യാഭ്യാസം നേടുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും രാജന്‍ തയ്യാറായിരുന്നില്ല. എറണാകുളത്ത് എസ് ആര്‍ വി സ്‌കൂളിലായിരുന്നു പഠനം. ഒഴിവുസമയത്ത് മുന്‍ മന്ത്രി മത്തായി മാഞ്ഞൂരാന്‍ നടത്തിയിരുന്ന കെഎസ്പിയുടെ മുഖപത്രമായിരുന്ന കേരള പ്രകാശത്തില്‍ പ്രൂഫ് റീഡറായാണ് പ്രവര്‍ത്തനം തുടങ്ങിയത്. കോളേജ് വിദ്യാഭ്യാസത്തിനായി സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ ചേര്‍ന്നെങ്കില്‍ ജ്യേഷ്ഠന്റെ അകാല മരണം മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ജീവിതത്തിന്റെ താളം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ഏത് ജോലിയും ചെയ്യാന്‍ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. എറണാകുളത്തെ പ്രമുഖ പരസ്യ ഏജന്‍സിയില്‍ പ്യൂണ്‍ ആയി ചേര്‍ന്നു. ശാരീരിക വിഷമതകള്‍ക്കിടയിലും ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെ ചെയ്യുകയെന്നത് രാജന്റെ നിഷ്ഠയാണ്. ജോലിയിലെ ആ ആത്മാര്‍ത്ഥതയാണ് പ്യൂണ്‍ ആയി തുടങ്ങി മീഡിയ എക്‌സിക്യൂട്ടീവ് എന്ന നിലയിലേക്കും അവിടെ നിന്നും ഒരു പ്രമുഖ ആശുപത്രിയുടെ പിആര്‍ഒ എന്ന നിലയിലേക്കും രാജനെ എത്തിച്ചത്.

ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനിയായ രാജശ്രീ പിക്‌ചേഴ്‌സിന്റെ പരസ്യച്ചുമതലയും അദ്ദേഹം നിര്‍വഹിച്ചിരുന്നു. പൂര്‍ണ ആരോഗ്യവാനല്ലെങ്കിലും മനസ്സിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ മാറി നിന്ന രോഗം ഇടയ്‌ക്ക് കലശലായി. അമ്പതാം വയസ്സില്‍ രാജന്‍ ബോധമറ്റുവീണു. അമ്പത് വയസ്സിനപ്പുറം ജീവിക്കില്ല എന്ന വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്ത് ഫലിക്കുമോയെന്ന ആശങ്കയിലാരുന്നു ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. പക്ഷേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ നല്‍കിയില്ല. മാത്രവുമല്ല ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോയേക്കാമെന്നുമായിരുന്നു വിധിച്ചത്. ജന്മനാതന്നെ ഒരു വൃക്കയില്ലെന്നും അറിഞ്ഞതും ആ സമയത്തായിരുന്നു.

ആത്മധൈര്യത്തോടെ ശസ്ത്രക്രിയയെ നേരിട്ട രാജന്‍ തന്റെ ഇടതുകാലും വലതുകൈയും തളര്‍ന്നുപോയി എന്ന യാഥാര്‍ത്ഥ്യത്തോടും പൊരുത്തപ്പെട്ടു. പക്ഷേ വെറുതെ അങ്ങനങ്ങ് കിടന്നുപോകാനൊന്നും അദ്ദേഹം തയ്യാറായില്ല. ആയുര്‍വേദ ചികിത്സയിലൂടെ തളര്‍ന്നുപോയ കൈയുടേയും കാലിന്റേയും സ്വാധീനം വീണ്ടെടുത്തു. ജീവിതത്തില്‍ തനിക്ക് നേരിട്ട വൈഷമ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ജീവിക്കുവാന്‍ രാജനെ പ്രേരിപ്പിച്ചതും സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെ.

സ്‌ഫോടനത്തില്‍ വലതുകാല്‍ നഷ്ടമായ അസ്‌ന, വെള്ളച്ചാല്‍ ബസ് അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ അഷിത ഇവരുടെ ജിവിതത്തെ ഇരുള്‍ മൂടിയ അവസ്ഥയില്‍ നിന്നും നല്ലമനസ്സുകള്‍ക്കുടമയായവര്‍ക്കിടയിലേക്ക് കരുണയോടെ കൂട്ടിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ടി.ആര്‍. രാജനാണ്. ആശുപത്രിയുടെ നാല് ചുവരുകള്‍ക്കിടയില്‍ ആരും അറിയാതെ പോകുമായിരുന്ന ഈ കുരുന്നുകളുടെ വേദന സമൂഹമധ്യത്തില്‍ എത്തപ്പെട്ടതുവഴി ഇവര്‍ക്ക് സുമനസ്സുകളുടെ ഇടയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു. 10 മാസം മാത്രം പ്രായമുള്ളപ്പോളാണ് അപകടത്തില്‍ അഷിതയ്‌ക്ക് മാതാപിതാക്കളെ നഷ്ടമായത്.

അപകടത്തില്‍ രണ്ട് കാലുകളും തകര്‍ന്ന നിലയിലാണ് അഷിതയെ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. അസ്‌നയ്‌ക്കും അഷിതയ്‌ക്കും ജീവിതകാലം മുഴുവന്‍ ഈ ആശുപത്രിയില്‍ ചികിത്സ സൗജന്യവുമാണ്. എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്നുകൊണ്ട്, ആശുപത്രി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അമരത്ത് രാജനുണ്ടാവും.

ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌നേഹത്തണല്‍ പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ സേവനം എത്തിച്ചുകൊടുക്കുന്നതുമുതല്‍ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതുവരെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍വരെ ടി.ആര്‍. രാജന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

ക്യാന്‍സര്‍ രോഗത്താലും പ്രായാധിക്യം കൊണ്ടും അവശത അനുഭവിക്കുന്നവരുടെ വീട്ടിലെത്തി അവര്‍ക്ക് ആവശ്യമായ എല്ലാം പരിചരണവും നല്‍കുകയും വേണ്ടിവന്നാല്‍ അവരെ ഏറ്റെടുക്കുകയും ചെയ്യുന്നതിനുള്ള നൂതന പദ്ധതിയുമായി തിരക്കിലാണ് ഇദ്ദേഹം. അതിനാല്‍ തനിക്ക് സുഖമില്ല എന്ന ചിന്തയൊന്നും ഈ 66-ാം വയസ്സിലും രാജനെ അലട്ടുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.