രാജാക്കാട് : ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍. ബൈസവാലി കണ്ടന് കുളത്ത് അനന്ദു പ്രസാദ് (21)നെയാണ് പൊലീസ് പിടികൂടിയത്.
നാല് ദിവസ്സം മുമ്പ് രാജാക്കാട് സെന്റ് ജോസഫ് ആശുപത്രിക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ ബൈക്ക് മോഷണം പോയിരുന്നു. കൂടാതെ കഴിഞ്ഞ ജൂണ്‍ ഇരുപത്തിയൊമ്പതിനും രാജാക്കാട് പള്ളി മുറ്റത്തുനിന്ന് മറ്റൊരു ബൈക്കും മോഷണം പോയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെ കുഞ്ചിതണ്ണി ബിവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റിന് സമീപത്ത് ബൈക്ക് ഇരിക്കുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കഴിഞ്ഞ നാലിന് കോതമംഗലത്തുനിന്നും മോഷ്ടിച്ച കെ എല്‍ 17.1399 പള്‍സര്‍ ബൈക്കാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പള്ളി മുറ്റത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് കോതമംഗലം മാര്‍ ബേസില്‍ പൊട്രോള്‍ പമ്പിന് പിന്‍വശത്തുള്ള കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കോതമംഗലം പൊലീസ് വിവരം അിറയിച്ചതിനെ തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഈ ബൈക്കും പ്രതി അനന്ദുവാണ് മോഷ്ടിച്ചത്. ബസ്സുകളില്‍ ക്ലീനറായി ജോലി നോക്കുന്ന അനന്ദു രണ്ടായിരത്തി പതിമൂന്നില്‍ കോതമംഗലത്ത് വച്ച് ഒരു ഓട്ടോറിക്ഷയില്‍ നിന്നും അയ്യായിരം രൂപ മോഷ്ടിച്ചതിന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജാക്കാട് എസ് ഐ കെ എ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ അബ്ബാസ്, പ്രകാശ്, ജോര്‍ജ്ജ് കുര്യന്, അബി, ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: