കറുകച്ചാല്‍: നെടുങ്ങാടപ്പള്ളി സിഎംഎസ് എല്‍പി സ്കൂളിലെ കുട്ടികളുടെ പച്ചക്കറിത്തോട്ടം സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചു. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കുന്ന അടുക്കളയും ഇവര്‍ നശിപ്പിച്ചു. കഴിഞ്ഞ 7ന് രാത്രിയിലാണ് ഇവിടെ അതിക്രമം നടന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പച്ചക്കറി വികസനപദ്ധതി പ്രകാരം എല്ലാ സ്കൂളിലും പച്ചക്കറിതോട്ടം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച തോട്ടമാണ് നശിപ്പിച്ചത്. പഠനത്തോടൊപ്പം കൃഷിയും എന്ന നിലയിലാണ് കുട്ടികള്‍ പച്ചക്കറിതോട്ടം നിര്‍മ്മിച്ചത്.
കറുകച്ചാല്‍ കീഴ്വായ്പൂര് പോലീസ് സ്റ്റേഷന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍ പോലീസിന്റെ ശ്രദ്ധ എത്തുന്നില്ലെന്നുള്ള പരാതിയുമുണ്ട്. രാത്രികാലങ്ങളില്‍ മദ്യപന്മാരുടെ വിഹാരകേന്ദ്രമാണ് സ്കൂള്‍ പരിസരം. ഇവരുടെ നടപടി കണ്ടുമടുത്ത പൊതുജനം ഇവര്‍ക്കെതിരെ പ്രതികരിക്കുന്നതിനായി രാത്രികാലങ്ങളില്‍ ജനകീയ പെട്രോളിംഗ് നടത്താന്‍ തീരുമാനിച്ചതായി രക്ഷകര്‍ത്താക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: