മുണ്ടക്കയം: വായിച്ചു വളരുക എന്ന മുദ്രാവാക്യവുമായി മുണ്ടക്കയം സിഎംഎസ് എല്‍പിസ്കൂള്‍ നടപ്പിലാക്കുന്ന പുസ്തക പുഴുകൂട്ടത്തിന്റെ ഭാഗമായുളള പന്ത്രണ്ടാമതു വായനാകേന്ദ്രം ഒന്പതിനു തുടക്കമാവും. വൈകുന്നേരം നാലിന് മരുതുംമൂട് പടിഞ്ഞാറ്റേതില്‍ മാത്യു എബ്രഹാമിന്റെ വസതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്തംഗം പ്രസന്ന സുരേഷ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് എസ്.കെ. പൊറ്റക്കാടിന്റെ നാമധേയമാണ് വായനാകേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥി അശ്വിന് എബ്രഹാം മാത്യു പുസ്തകം ഏറ്റുവാങ്ങും. ഹെഡ്മാസ്റ്റര് റെജിമോന് ചെറിയാന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: