Categories: Idukki

മൊബൈല്‍ കടയിലെ അക്രമം ഒരാള്‍ അറസ്റ്റില്‍

Published by

തൊടുപുഴ : നഗരത്തില്‍ മൊബൈല്‍കടയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ കേസ്. ഒരാള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ടാണ് പ്രസ് ക്ലബിന് സമീപമുള്ള മൊബൈല്‍ കടയില്‍ സംഘര്‍ഷം നടന്നത്. ആലക്കോട് മുണ്ടയ്‌ക്കല്‍ എബി മൊബൈല്‍ഫോണ്‍ നന്നാക്കാന്‍ കടയിലെത്തി. കടയുടമ ബംഗ്ലാംകുന്ന സ്വദേശി ഫൈസലുമായി പ്രശ്‌നങ്ങളുണ്ടായി. കെ.എസ്.യു പ്രവര്‍ത്തകനായ എബിയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കടയിലെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എബിയുടെ പരാതിയെത്തുടര്‍ന്ന് ഫൈസലിനും സഹായിക്കുമെതിരെയും ഫൈസലിന്റെ പരാതിയെത്തുടര്‍ന്ന് എബി ഉള്‍പ്പെടെ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by