തൊടുപുഴ : തൊടുപുഴ-രാമംഗലം റോഡില്‍ മണക്കാടിന് സമീപം നെല്ലിക്കാവ് ജംഗ്ഷനില്‍ ജപ്പാന് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിച്ചത് അശാസ്ത്രീയമായി. മൂന്നടിയിലധികം താഴ്ചയിലാണ് മിക്കയിടത്തും പൈപ്പിട്ടിരിക്കുന്നത്. നെല്ലിക്കാവ് ജംഗ്ഷന് സമീപത്തുള്ള കലിങ്കിന് ഇരുവശങ്ങളിലും ആറ് അടി താഴ്ചയിലാണ് പൈപ്പിട്ടിരിക്കുന്നത്. എന്നാല്‍ കലുങ്കിന്റെ മേലെ അശാസ്ത്രീയമായാണ് ഇവിടെ പൈപ്പിട്ടിരിക്കുന്നത്. കലുങ്കിന് മുകളിലൂടെ വെറുതെ പൈപ്പിട്ടിരിക്കുന്നത് കാല് നടക്കാര്‍ക്കും ദുരിതമാണ്. കലുങ്കിന് താഴ്ഭാഗത്തുകൂടി പൈപ്പ് സ്ഥാപിപ്പിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലേടത്തും പൈപ്പ് വൃത്തിയായി മൂടാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: