ചെങ്ങന്നൂര്‍: മകന് അമ്മയെ കൊലചെയ്ത കേസിന്റെ വിസ്താരം ബുധനാഴ്ച ജില്ലാ സെഷന് കോടതിയില്‍ ആരംഭിക്കും. 2013 ഏപ്രില്‍ രണ്ടിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ചെറിയനാട് ചെറുകര തെക്കേതില്‍ വീട്ടില്‍ വിശ്വനാഥക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ (55)യെ വസ്തു തര്‍ക്കത്തെതുടര്‍ന്ന് മകന് സിജു കുമാര്‍ (മണിക്കുട്ടന്-28) വടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് ഒരാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊന്നമ്മ ഒന്‍പതിന് മരിച്ചു. സംഭവദിവസം തന്നെ ചെങ്ങന്നൂര്‍ പോലീസ് പ്രതിയെ പിടികൂടുകയും, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.സനല്‍കുമാര്‍ ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: