ചെന്നൈ: തമിഴ്നാട്ടിലുള്ള കര്‍ണാടകക്കാരെ ബന്ദികളാക്കുമെന്ന് പോസ്റ്റര്‍. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലിസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.
ജയലളിതയെ മോചിപ്പിച്ചില്ലെങ്കില്‍ തമിഴ്നാട്ടില്‍ ജീവിക്കുന്ന കന്നടക്കാരെ ബന്ദികളാക്കുമെന്നാണ് പോസ്റ്ററിലെ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളുരുവിലേയും ചെന്നൈയിലേയും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കന്നഡക്കാര്‍ക്ക് ഒരു സുരക്ഷാപ്രശ്നങ്ങളും ഉണ്ടാകിലെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: