മുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് ചലഞ്ച് ആഹ്വാനം സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഒരു സംഘം യുവാക്കള്‍ക്കൊപ്പം റോഡ് വൃത്തിയാക്കാന്‍ ഇറങ്ങി. സച്ചിന് ഉള്‍പ്പടെ വിവിധ മേഖലകളിലെ ഒമ്പത് പ്രമുഖരെയാണ് പ്രധാനമന്ത്രി ചലഞ്ച് ചെയ്തത്.
”ഇതൊരു തുടക്കമാണ്. നമ്മുടെ നാട് വൃത്തിയായി കിടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്നത്ര പരിശ്രമിക്കും. സ്വച്ഛ് ഭാരത് പദ്ധതിയുടെ മുന്‍നിര പ്രചാരകരിലൊരാളായി പ്രധാനമന്ത്രി എന്നെ തിരഞ്ഞെടുത്തതറിഞ്ഞു സുഹൃത്തുക്കളെല്ലാം ആവേശഭരിതരായി. അവരും ഒപ്പമുണ്ടെന്നും അറിയിച്ചു, സച്ചിന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വച്ഛ് ഭാരത് ചാലഞ്ച് സ്വീകരിച്ച് രംഗത്തിറങ്ങുമെന്ന് പ്രമുഖ നടന് കമല്‍ ഹാസന് അറിയിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: