കോണ്‍ഗ്രസുകാര്‍ കൈവിട്ട പല നല്ല കാര്യങ്ങളും മോദി ഉയര്‍ത്തികൊണ്ടു വരികയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സാരി അണിയുന്ന പ്രിയങ്കയും പൊതു പരിപാടികളില്‍ മാത്രം ഖദര്‍ ഇട്ടു പാല് പുഞ്ചിരി തൂകുന്ന രാഹുലും കേരളം വിട്ടാല്‍ പിന്നെ കോട്ടും സൂട്ടും യൂണിഫോം ആക്കിയ ചാണ്ടിയെയും ചെന്നിത്തലയേയും പോലുള്ളവരും കഴിഞ്ഞ ഒരു ദശകം ദേശസ്നേഹം തുളുമ്പുന്ന ഒരു നല്ല വാക്ക് പോലും ഉരുവിടാത്ത മുന്‍ പ്രധാനമന്ത്രിയും ഇവരൊക്കെ കൂടി മറവിയിലാക്കിയ കുറെ നല്ലകാര്യങ്ങള്‍ കഴിഞ്ഞ മൂന്നു മാസങ്ങളായി മോദി നമ്മെ ഒര്മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .
വെറും ഒരു അവധി ദിവസം ആയിരുന്ന ഗാന്ധിജയന്തിയെ ജനപങ്കാളിത്തമുളള ഒരു ദേശീയ ശ്രമദാന ദിവസം ആക്കുവാന് അദ്ദേഹത്തിനായി .ഇപ്പോഴിതാ കൈത്തറി വസ്ത്ര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം മുമ്പോട്ടു വരുന്നു. ഗാന്ധിജി ഇതുവരെ കോണ്‍ഗ്രസുകാര്‍ക്ക് വോട്ടുപിടിക്കാനുള്ള ഒരു പേര് മാത്രമായിരുന്നു. എന്നാല്‍ മോദി, ഗാന്ധിജിയുടെ ദര്‍ശനങ്ങളോട് കാണിക്കുന്ന ആവേശവും ആത്മാര്‍ത്ഥതയും കാണുമ്പോള്‍ ജനങ്ങള്‍ക്ക് ഉയരുന്ന സംശയം ആരാണ് ശരിക്കും ഗാന്ധിയന്‍ എന്നാണ്; മോദിയോ അതോ കോണ്‍ഗ്രസോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: