കഴിവുള്ളവരെ പ്രശംസിക്കുന്നതില്‍ തെറ്റ് കാണേണ്ട കാര്യമുണ്ടോ ? മികവുറ്റ ഭാരതം, അത് കെട്ടിപ്പടുക്കാന്‍ ഒരുമിച്ചു നില്ക്കുകയല്ലേ വേണ്ടത്?അതോ അതിലും രാഷ്ട്രിയക്കളി വേണോ ?
രാജേഷ് വടക്കേല്‍
ഹസനേക്കാളും ലിജുവിനെക്കാളും അറിവും വിദ്യാഭ്യാസവും കഴിവുമുള്ള ആളാണ് തരൂര്‍. നല്ലത് ആരുചെയ്താലും അത് നല്ലതാണന്നുപറയുന്നവനാണ് പുരുഷന്. അല്ലാതെ അമിതമായ രാഷ്ടീയവിരോധം കാരണം നല്ലതിനെ തിരിച്ചറിയാത്തവരുടെ രാഷ്ടീയലക്ഷ്യം എന്താണന്ന് ജനങ്ങള്‍ക്കറിയാം.മോദിയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനംകൊള്ളുന്ന കോണ്‍ഗ്രസുകാരെ അടക്കിനിര്‍ത്താന്‍ ഗാന്ധിജിയെപ്പോലും മറക്കാന്‍ കോണ്‍ഗ്രസ് തയാറാകും. അതാണ് സ്വഛ് ഭാരത് പദ്ധതിയെ എതിര്‍ക്കുന്നത്.
ബിനു എന്‍. കോവിലൂര്‍
ചെയ്യുന്നത് നല്ല കാര്യം ആണെങ്കില്‍ ആര്‍ക്കും ആരെയും പുകഴ്ത്താം.അല്ലാതെ മോദി എന്ന് കേട്ടാല്‍ തന്നെ എതിര്‍ക്കണം എന്ന് പറഞ്ഞാല്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് നടക്കില്ല.പിന്നെ മോദി ആയതുകൊണ്ട് കേരളത്തിലേക്ക് ഒരു ആനുകൂല്യങ്ങളും വേണ്ട, ഞങ്ങള്‍ അദ്ദേഹത്തെ കാണില്ല എന്നൊക്കെ പറഞ്ഞു ഒഴിയാന്‍ പറ്റുമോ? ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന ഒരാളെ എങ്ങനെ അവഗണിക്കുവാന്‍ കഴിയും?മോശമായ പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കണം.പക്ഷെ അത് ഉണ്ടാകുന്നില്ലല്ലോ.അക്കാര്യങ്ങളില്‍ എല്ലാവരും ഒറ്റകെട്ടല്ലെ.
ജിജീഷ് രഞ്ജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: