കോട്ടയം: അപകടത്തില്‍പ്പെട്ട സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോഡ്രൈവറെ പ്രതിയാക്കാന്‍ ശ്രമം. കുമാരനെല്ലൂര്‍ കവലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോട്ടയം- ഇലഞ്ഞി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘കന്തീശങ്ങള്‍’ എന്ന സ്വകാര്യ ബസ് തട്ടി ഒരു സ്ത്രീ വഴിയില്‍ വീണതുകണ്ട് ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയ റിനോഷിനെയാണ് കേസില്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നത്.
കുമാരനല്ലൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന റിനോഷ് നീലിമംഗലം പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചശേഷം തിരികെ സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്നു. വഴിയില്‍ വീണ സ്ത്രീയെ റിനോഷും അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടറും സമീപവാസിയായ മണക്കാട് വീട്ടില്രജീബും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് റിനോഷ് കുമാരനല്ലൂരിലേക്ക് തിരികെ പോന്നു. അടുത്തദിവസത്തെ ഒരു പത്രത്തില്‍ കുമാരനല്ലൂരില്‍ ഓട്ടോറിക്ഷ തട്ടി സ്ത്രീക്കു പരിക്കുപറ്റി എന്ന വാര്‍ത്ത കണ്ട് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ട സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ തന്റെ പേരും ഓട്ടോനമ്പരും വച്ച് മൊഴികൊടുത്തിരിക്കുന്ന വിവരം റിനോഷ് അറിയുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അപകടത്തിന്റെ സത്യാവസ്ഥ ബോ ദ്ധ്യപ്പെട്ട് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റിനോഷും ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: