പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയനു കീഴിലെ ക്ഷേത്രങ്ങളിലെയും ഗുരുമന്ദിരങ്ങളിലെയും വൈദികരുടെ കൂട്ടായ്മ ‘ഗുരുചരണം ശരണം’ 16ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍ അറിയിച്ചു.
മീനച്ചില്‍ യൂണിയനു കീഴില്‍ നൂറോളം പൂജാരിമാരെയും പത്തോളം തന്ത്രമാരെയും ഉള്‍പ്പെടുത്തി യൂണിയനില്‍ വൈദിക സമിതി ‘ഗുരുചരണം ശരണം’ രൂപീകരിക്കുകയാണ് ലക്ഷ്യം. മീനച്ചില്‍ താലൂക്കിലെ വൈദിക ഭരണ സമിതിയും അന്ന് നിലവില്‍ വരും. കേന്ദ്രമായി താന്ത്രിക വിദ്യാപീഠവും ഇതോടെ നിലവില്‍ വരും. ഇവിടെ നിന്നും പൂജാവിധികള്‍ സൗജന്യമായി പഠിപ്പിക്കും.
മന്ത്രതന്ത്രങ്ങളുടെ ശാസ്ത്രീയ അടിത്തറ വ്യക്തമാക്കുന്ന ക്ലാസുകളാണ് തയ്യാറാക്കുന്നത്. 16ന് ചേരുന്ന വൈദിക സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖരായ വൈദികര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: