കോട്ടയം: അവധിദിനത്തില്‍ അടഞ്ഞുകിടന്ന കളക്ട്രേറ്റ് കോമ്പൗണ്ട് വൃത്തിയാക്കി നാഷണല്‍ സര്‍വീസ് സ്കീം വാളണ്ടിയര്‍മാര്‍ മാതൃകയായി. ബസേലിയസ് കോളേജിലെയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും എന്‍എസ്എസ് വാളന്റിയര്‍മാരാണ് കളക്ട്രേറ്റ് വളപ്പില്‍ വീണുകിടന്ന വലിയ തടിക്കഷണങ്ങളും മറ്റും നീക്കം ചെയ്ത് പരിസരം വൃത്തിയാക്കിയത്.
പൂഞ്ഞാറില്‍ നിന്ന് അതിരാവിലെ പുറപ്പെട്ടാണ് കുട്ടികള്‍ കളക്ട്രേറ്റില്‍ എത്തിയത്. ബസേലിയസ് കോളേജിലെ പല കുട്ടികളും ഹോസ്റ്റലില്‍ തങ്ങി ശുചീകരണത്തില്‍ പങ്കെടുത്തു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളും സാക്ഷരതാമിഷനും ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി ഒക്ടോബര്‍ എട്ടു വരെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബൈജു ജേക്കബ്, ബസേലിയസ് ബസേലിയസ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ശരത് നാഥ്, ആരഭി പി. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: