കടുത്തുരുത്തി: വെച്ചൂര്‍, കല്ലറ, അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികളുടെ ഹരിതകം നഷ്ടപ്പെട്ട് നെല്ലിന്റെ ഓലകള്‍ ഉണങ്ങിക്കരിയുന്ന രോഗം ബാധിച്ച് ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചു. പകര്‍ച്ചവ്യാധിപോലെ പടരുകയാണ് രോഗം.
ഇതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. പൂവത്തുങ്കരി പട്ടംങ്കരി, എന്നീ പാടശേഖരങ്ങളാണ് രോഗം ബാധിച്ച് ഉണങ്ങിക്കരിഞ്ഞത്. കാറ്റിലൂടെയും വെള്ളത്തിലൂടെയും ഓലകരിച്ചില്‍ രോഗത്തിന്റെ കീടങ്ങള്‍ വ്യാപിക്കുന്നതായാണ് കൃഷി വിദഗദ്ധരുടെ അഭിപ്രായം. പലതരം മരുന്നുകള്‍ മാറിമാറി പരീക്ഷിച്ചിട്ടും രോഗം മാറുന്നില്ല.
ഒരേക്കര്‍ പാടശേഖരത്തുനിന്നും 25 മുതല്‍ 35 വരെ ക്വിന്റല്‍ നെല്ല് ലഭിച്ചിരുന്ന സ്ഥലത്ത് ഇക്കുറി കൃഷിച്ചെലവു പോലും ലഭിക്കില്ല എന്നാണ് കൃഷിക്കാര്‍ പറയുന്നത്. ഒരേക്കര്‍ പാടം കൃഷിചെയ്യാന്‍ 25,000 രൂപ വരെ പലരോടും കടംവാങ്ങി കൃഷിയിറക്കിയ കൃഷിനിലങ്ങളാണ് ഉണങ്ങി നശിച്ചവയിലേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: