അഹമ്മദാബാദ്: ഗുജറാത്തിലെ ഷാപൂരില്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. പാതര്‍ വലി മസ്ജീദ് സ്വദേശി അഷ്റഫ് ഖാനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഗരത്തിലെത്തിയ പോലീസിനു നേര്‍ക്ക് ഒരു സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. സംഭവം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. കലാപം നിയന്ത്രിക്കാന്‍ പോലീസ് വെടിവയ്പ്പും കണ്ണീര് വാതകവും പ്രയോഗിച്ചിട്ടും യുവാക്കള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് വെടിവെയ്പ്പ് നടത്തിയത് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: