ജമ്മു: ജമ്മു കാശ്മീരിലെ നിരോധിത മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്ന് ഭീകരരെ വധിച്ചു.
അതിര്‍ത്തിയിലെ താങ്ധറില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെയാണ് സൈന്യം വധിച്ചത്. ലഷ്കര്‍-ഇ- തോയിബ ഭീകരരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഭീകരരുമായി നടന്ന വെടിവെയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടെന്നും ഇവരില്‍ നിന്നും മൂന്ന് എ.കെ 47 റൈഫിളുകള്‍ പിടിച്ചെടുത്തെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: