മോഹന്‍ ഭാഗവതിന്റെ പ്രസംഗം ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്തത് എന്താ ഇത്ര വലിയ അപരാധം ആയിട്ട് കാണുന്നേ? ദൂരദര്ശന് സ്വതന്ത്ര അധികാരമുള്ളത് ആര്‍ക്കും അറിയില്ലേ?
വില്യം സില്‍വസ്റ്റര്‍
ലോകത്തെവിടെയെല്ലാം ഭാരതീയരുണ്ടോ അവിടെയെല്ലാം വ്യാപിച്ചുകിടക്കുന്ന മഹാപ്രസ്ഥാനമാണ് ഇന്ന് ആര്‍എസ്എസ്. രാഷ്ട്രീയത്തിനുപരിയായി രാഷ്ട്രസേവനത്തിന് പ്രാമുഖ്യം നല്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ 90-ാം വാര്‍ഷികദിനമായിരുന്നു കഴിഞ്ഞ ദിവസം. പതിറ്റാണ്ടുകളായി സംഘത്തിന്റെ സര്‍സംഘചാലക് സ്ഥാപനദിനമായ വിജയദശമി സന്ദേശം നല്കിപ്പോരുന്നുണ്ട്. രാജ്യം നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ആ സന്ദേശം. വ്യക്തിനിര്‍മ്മാണവും അതിലൂടെ രാഷ്ട്രനിര്‍മ്മാണവും ലക്ഷ്യമിടുന്ന പരസഹസ്രം പ്രവര്‍ത്തകര്‍ക്ക് വിജയദശമി സന്ദേശം നല്കുന്ന പ്രേരണ വിവരണാതീതമാണ്. ഇത്തവണയും നാഗ്പൂരിലെ ആസ്ഥാനത്ത് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നടത്തിയ പ്രഭാഷണം സര്വ്വസ്പര്ശിയായിരുന്നു.
സനെറ്റി ശ്രീ
ലോകപോലീസ് എന്ന് അഹങ്കരിക്കുന്ന അമേരിക്കക്കാരുടെ നാട്ടില്‍ നമ്മുടെ പ്രധാനമന്തി നടത്തിയ ജൈത്രയാത്ര കാണാന്‍ കണ്ണില്ലാത്ത കേരളത്തിലെ മാധ്യമ സമൂഹം ഇതൊക്കെ പെരുപ്പിക്കുന്നത് സമൂഹത്തിന്റെ മുമ്പില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമാണ്.
ആര്‍ട്ടിസ്റ്റ് സിബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: