കോട്ടയം: റബ്ബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ സ്വാഭാവിക റബ്ബര്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ റബ്ബര്ഭവന് ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐആര്സിഎഫ് പ്രസിഡന്റ് ജോര്‍ജ് വാലി അദ്ധ്യക്ഷത വഹിച്ചു. റബ്ബര്‍ബോര്‍ഡ് സെക്രട്ടറി ഇന്‍ ചാര്‍ജ് വിജു ചാക്കോ, ഐആര്‍ഡിഎഫ് ജനറല്‍ സെക്രട്ടറി സി.ജെ. അഗസ്റ്റിന്, വൈസ് പ്രസിഡന്റുമാരായ ജോസ് മാമ്പറമ്പില്‍, ബിജു പി. തോമസ്, ട്രഷറര്‍ ഇബ്രാഹിം ജലാല്‍, ജോയിന്റ് സെക്രട്ടറി ഡിറ്റോ തോമസ് എന്നിവര്‍ സംസാരിച്ചു.
ആര്‍എസ്എസ് ഗ്രേഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാന നേടിയ ആര് വണ്‍ ഇന്റര്‍നാഷണലിനുവേണ്ടി ഇബ്രാഹിം ജലാലും, ണ്ടാം സ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി സെന്റമേരീസ് റബ്ബേഴ്സിനു വേണ്ടി എംഡി സണ്ണി ജേക്കബും, ഐഎസ്എന്‍ആര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലയ റബ് ടെക് ഇന്‍ഡസ്ട്രീസിനു വേണഅടി എംഡി മാത്യു ടി തോമസും രണ്ടാം സ്ഥാനം നേടിയ തോംസണ്‍ റബ്ബേഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി എംഡി എംടി തോമസും, ലാറ്റക്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സണ്ണി ജേക്കബും രണ്ടാം സ്ഥാനം നേടിയ റോയല്‍ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ടര്‍ ടി.എം. മാത്യുവും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റബ്ബര്‍ ഭവന് ന്യൂസ് അവാര്‍ഡിനര്‍ഹരായ കണ്ണൂര്‍ ജില്ലാ അസോസിയേഷനും അവാര്‍ഡ് മന്ത്രി നല്കി.
ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്റെ ഭാരവാഹികളായി ജോര്‍ജ് വാലി കോട്ടയം (പ്രസിഡന്റ്), ബിജു പി. തോമസ് പത്തനംതിട്ട, മാത്യു ടി. തോമസ് തൃശൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ജോസ് മാമ്പറമ്പില്‍ മീനച്ചില്‍ (ജനറല്‍ സെക്രട്ടറി), കെ.വി. ജോഷി മലപ്പുറം (ജോയിന്റ് സെക്രട്ടറി0, ഇബ്രാഹിം ജലാല്‍ കാഞ്ഞിരപ്പള്ളി (ട്രഷറര്‍), സി.ജെ. അഗസ്റ്റിന് ഇടുക്കി (ബോര്‍ഡ് മെമ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: