Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൂരദര്‍ശന്‍ സ്വതന്ത്ര സംവിധാനം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 10:15 pm IST
inIndia

ന്യൂദല്‍ഹി: ദൂരദര്‍ശന്‍ സ്വതന്ത്ര സംവിധാനമാണെന്നും മറ്റു ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതുപോലെ വാര്‍ത്താപ്രാധാന്യമുള്ള പരിപാടികള്‍ ദൂരദര്‍ശനും കാണിക്കുമെന്നും കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ദൂരദര്‍ശനു സ്വാതന്ത്ര്യം നല്‍കണമെന്ന് മുറവിളികൂട്ടുന്നവര്‍ തന്നെ സ്വതന്ത്ര തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന ദൂരദര്‍ശനെതിരെ ചോദ്യങ്ങളുമായി രംഗത്തിറങ്ങുകയാണ്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസംഗം തല്‍സമയ സംപ്രേഷണം ചെയ്ത നടപടിയില്‍ ഒരു തെറ്റുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ വര്‍ഷങ്ങളായി ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വിജയദശമി പ്രഭാഷണം തല്‍സമയ സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും വാര്‍ത്താ പ്രാധാന്യമുള്ള പരിപാടി ഇത്രനാള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാതിരുന്നത്. ദൂരദര്‍ശനുണ്ടായിരുന്ന വിലക്ക് ഞങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. മറ്റു ചാനലുകള്‍ പോലെ തന്നെയാണ് ദൂരദര്‍ശനും പ്രവര്‍ത്തിക്കുന്നത്, പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് വിജയദശമി പരിപാടിയുടെ തല്‍സമയ സംപ്രേഷണം നടത്തിയ ദൂരദര്‍ശനെതിരെ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാര്‍ത്താപ്രാധാന്യം മാത്രം കണക്കിലെടുത്താണ് ഈ സംപ്രേഷണം നടത്തിയതെന്ന് ദൂരദര്‍ശന്‍ വാര്‍ത്താ വിഭാഗം ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന ദത്ത വ്യക്തമാക്കിയതാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് വത്തിക്കാനില്‍ നടന്ന പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശവും എഐസിസി സമ്മേളനങ്ങളിലെ സോണിയാഗാന്ധി,രാഹുല്‍ഗാന്ധി പ്രസംഗങ്ങളും മറ്റു മതചടങ്ങുകളും തല്‍സമയം കാണിക്കുന്ന ദൂരദര്‍ശനില്‍ ആര്‍എസ്എസ് സര്‍സംഘചാലകിന്റെ പ്രസംഗം കാണിച്ചപ്പോള്‍ മാത്രമാണ് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്. വെള്ളിയാഴ്ച നാഗ്പൂരില്‍ നടന്ന പരിപാടി 11 സ്വകാര്യ ചാനലുകള്‍ക്കൊപ്പമാണ് ദൂരദര്‍ശനും തല്‍സമയം സംപ്രേഷണം ചെയ്തത്.

ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച ദല്‍ഹി ശാസ്ത്രി ഭവനിലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ മന്ത്രിയുടെ ഓഫീസ് മുറിയില്‍ നടന്ന യോഗത്തിലാണ് ദൂരദര്‍ശനു പരിപാടി സംപ്രേഷണം ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജ പ്രചാരണവും ശക്തമായിട്ടുണ്ട്. ദൂരദര്‍ശന്‍ പുതുതായി ആരംഭിക്കുന്ന കര്‍ഷക ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു നടന്ന യോഗത്തില്‍ ഡിഡി ന്യൂസ് മേധാവി അര്‍ച്ചന ദത്തയ്‌ക്കു പുറമേ പ്രസാര്‍ഭാരതി സിഇഒ ജവഹര്‍ സര്‍ക്കാരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

മറ്റു സ്വകാര്യ വാര്‍ത്താ ചാനലുകള്‍ രംഗത്തെത്തിയതോടെ പ്രാധാന്യം നഷ്ടമായ ദൂരദര്‍ശനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ദൂരദര്‍ശനും ആകാശവാണിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. സര്‍ക്കാര്‍ വാര്‍ത്തകള്‍ ദൂരദര്‍ശനും ആകാശവാണിക്കും ആദ്യം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.